ഞാൻ ...................
ഒരു അഴുക്കു ചാലിന്റെ അറ്റത്തു
വീണു കിടക്കുകയായിരുന്നു
ഒഴുകി പോകാൻ ഒരു ഉറവയും കാത്ത്
പക്ഷെ ....നീ വന്നു
അരുതെന്നു കണ്ണുകൾ കൊണ്ട് തടഞ്ഞു ....
ഞാൻ....
ബോധതലങ്ങളിൽ ഇരുട്ട് നിറഞ്ഞ
അവസ്ഥയിലായിരുന്നു
എന്റെ ഹൃദയത്തിൽ ആഴത്തിൽ
നീയൊരു മുറിവുണ്ടാക്കി ...
ഒഴുകി പരന്ന കറുത്ത നീല നിറമുള്ള
വഴു വഴുപ്പുള്ള ദ്രാവകം ....
നിന്റെ അഗാധമായ സ്നേഹത്തെ ഓർമിപ്പിച്ചു .....
ഞാൻ ....
ഒരു പൂവിന്റെ ഇതള്‍ പോലെ ...മൃദുവായിരുന്നു
ഒരു കാറ്റിന് പോലും പറത്തി കളയാവുന്ന
അത്ര നേർത്ത എന്നെ
നീ കാരിരുമ്പ് പോലെ കരുത്ത് നിറഞ്ഞ
കൈകളിൽ അടച്ചു പിടിച്ചു ....
ഞാൻ ...
ഇനി ഒരു യുഗത്തിന്റെ പിറവിയും കാത്ത്
കല്ലായി ഇവിടെയുണ്ട്
നീ വരുന്നത് വരെ ..........