Saturday, December 25, 2010

വിരഹം

മറുവാക്ക് ചൊല്ലാതെ നീ
പോയ വഴി നോക്കി എന്റെ മൌനം കേഴുന്നു
നിന്റെ കര്‍പൂര   ഗന്ധം ഇല്ലാത്ത കാറ്റും 
കാഞ്ഞിരച്ചില്ലയില്‍ മരണം തേടുന്നു...
 
നീ മറന്നുകളഞ്ഞ കളിവാക്കുകളുടെ    
മൈതാനത്തില്‍ കാലികള്‍ മേഞ്ഞു നടക്കുന്നു
നീ ഇല്ലാത്ത  ശൂന്യതയുടെ വന്യമായ നോട്ടം 
എന്നെ വലയ്ക്കുന്നു
നിന്റെ വാക്കുകള്‍ ഇല്ലാത്ത വെളിച്ചം കുറഞ്ഞ ഇടനാഴികള്‍ 
എന്നെ ഇരുട്ടിന്റെ അഗാധ തലങ്ങളില്‍ തനിച്ചാക്കുന്നു...

നിന്നെ കാത്തു കണ്ണുകള്‍ വേദനിക്കുകയാണ്...
നീ ഇല്ല എന്ന   സത്യം എന്നെ നോക്കി ചിരിക്കുന്നു
ഇന്നലെ നീ ചൊന്ന വാക്കിന്റെ  മാറ്റൊലികള്‍  
ഇന്നത്തെ എന്നെ തണുപ്പിക്കുന്നു..
നിന്റെ തീവ്രത നിറഞ്ഞ  നോട്ടത്തില്‍
എന്റെ പകലുകള്‍ ഉരുകുന്നു...
നീ ഉപേക്ഷിച്ച ഇന്നലയുടെ വാതിലുകളില്‍
കടവാതിലുകള്‍ തലകീഴായീ ആടുന്നു
നിന്റെ മൌനങ്ങളില്‍   കുറുനരികള്‍ കേഴുന്നു
നീ പറയാതെ പോയ വാക്കുകളില്‍
ഉറുമ്പുകള്‍ കൂടുകള്‍ വെക്കുന്നു
ദാഹം തീര്‍ക്കാന്‍ ഒരു പുതുമഴ തേടി
എന്റെ വേഴാമ്പല്‍ കുറുകുന്നു

11 comments:

  1. "വിരഹം" ...വായിക്കാന്‍ സുഖമാണ്..അനുഭവിക്കാന്‍ ഏറ്റവും വേദനാജനകവും . ആശംസകള്‍ .വിരഹം വായിക്കാന്‍ തോന്നുമ്പോള്‍ എന്റെ ബ്ലോഗിലും വരൂ ഇടയ്ക്കു ..
    http://vayalpoovu.blogspot.com/2012/12/blog-post.html

    ReplyDelete
    Replies
    1. വിരഹം വേദനയെങ്കിലും
      ഓര്‍മകളില്‍ ജീവിക്കാന്‍ സുഖാണ് ....
      ഞാന്‍ വന്നിരുന്നു ബ്ലോഗില്‍
      ഇഷ്ടായി ..വയല്പൂവിനെ ..
      നന്ദി വന്നതിനും അഭിപ്രായത്തിനും ..!

      Delete
  2. ഓര്‍മ്മകള്‍ നോക്കി ചിരിക്കുമ്പോള്‍ മനം ഉരുകും... ആശംസകള്‍....; എന്‍റെ ബ്ലോഗ്ഗിലും വരുക... http://www.vigworldofmystery.blogspot.in/

    ReplyDelete
    Replies
    1. വിരഹം താല്‍ക്കാലികം ആണെങ്കില്‍
      ഓര്‍മകളില്‍ ജീവിക്കാന്‍ സുഖാണ് .........ഞാന്‍ വന്നിരുന്നു ബ്ലോഗില്‍
      keep writing ...
      നന്ദി ഇവിടെ വരെ വന്നതിനും അഭിപ്രായം പറഞ്ഞതിനും

      Delete
  3. വിരഹം കൊള്ളാം, വിരഹം ഇഷ്ടമല്ല
    ആശംസകൾ

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി ..പ്രോത്സാഹനത്തിനും

      Delete
  4. വിരഹം വായിച്ചു ........, കൊള്ളാം എങ്കിലും വിരഹം ഇഷ്ടല്ല ട്ടോ

    ReplyDelete
    Replies
    1. താത്കാലിക വിരഹങ്ങള്‍
      നാം അറിയാതെ ഇഷ്ടപ്പെട്ടു പോകും
      എന്നാല്‍ മറുവാക്ക് പറയാതെ ...
      ആകസ്മികമായി ഉണ്ടാകുന്ന വിരഹം
      സഹിക്കാന്‍ പാടാണ് ...

      നന്ദി വന്നതിനും ..അഭിപ്രായത്തിനും ...

      Delete

  5. https://www.facebook.com/pages/%E0%B4%B5%E0%B4%BF%E0%B4%B0%E0%B4%B9%E0%B4%82-%E0%B4%88-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%AF%E0%B4%82-viraham/457712337649292?ref=hl


    വിരഹമൊരു ചെറു മറവിയാണ്,
    മിഴിയില്‍നിന്നകലുന്ന കാഴ്ചയാണ്,
    പിരിയുന്ന വഴികളില്‍ മറവിയാകുന്നു
    നമ്മള്‍ ഓരോനിമിഷവും
    മറവിയാകുന്നു നമ്മള്‍
    ഓരോ നിമിഷവും

    ReplyDelete
  6. വിരഹത്തിന്റെ വേദന അറിയാൻ പ്രണയിക്കൂ ഒരു വട്ടം....

    നനന്നായി എഴുതി....

    ReplyDelete

അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!